കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിൻറെ മൃതദേഹം; കുഞ്ഞിനെ ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞതായി സിസിടിവി ദൃശ്യങ്ങൾ

റോഡിലേക്ക് എന്തോ ഒരു പൊതി വന്നു വീണതു കണ്ട് പരിശോധിച്ചപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്.

author-image
Vishnupriya
New Update
newborn

നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗർ റോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ്  അന്വേഷണത്തിൽ കണ്ടെത്തി.  മൃതദേഹം ആൺകുഞ്ഞിന്റേതാണെന്ന് പോലീസ് സ്ഥിരീകരച്ചു. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.

സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ ഒരു പൊതി വന്നു വീണതു കണ്ട് പരിശോധിച്ചപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താനുള്ള ശ്രമം പൊലീസ്  തുടങ്ങി.

പ്രദേശത്ത് ആകെ 21 ഫ്ലാറ്റുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. അപരിചിതരായ ആരെങ്കിലും അവിടേക്ക് ഈ അടുത്ത ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റില്‍ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്.

kochi newborn deadbody