പ്രതീകാത്മക ചിത്രം
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടി. കുഞ്ഞിൻറെ മരണകാരണം ചികിത്സാ പിഴവാണെന്ന് പിതാവ് ആരോപിച്ചിരുന്നു. മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കുഞ്ഞിനുണ്ടായ അണുബാധയാണ് മരണ കാരണമെന്നാണ് സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാമും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയും പ്രതികരിച്ചത്. ബുധനാഴ്ച രാത്രി 11 ന് മരണപ്പെട്ട പെൺകുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപതിയിലേക്ക് മാർച്ച് നടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
