നവജാതശിശു മരിച്ചു: ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

ഇടപ്പള്ളി ചക്കരപ്പറമ്പ് ചെറുപിള്ളി പാടത്ത് റൊസാരിയോ സെബാസ്റ്റ്യൻ - അലീന ദമ്പതികളുടെ ഒമ്പതുദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.

author-image
Shyam
New Update
hospital

കൊച്ചി : ഇടപ്പള്ളി ചക്കരപ്പറമ്പ് ചെറുപിള്ളി പാടത്ത് റൊസാരിയോ സെബാസ്റ്റ്യൻ - അലീന ദമ്പതികളുടെ ഒമ്പതുദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.

കഴിഞ്ഞ 16ന് അലീന പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക്1.45 ഓടെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽകൊണ്ടുവന്ന് ബന്ധുക്കൾ ബഹളം ഉണ്ടാക്കിയത് ഏറെനേരം സംഘർഷത്തിനിടയാക്കി. വൻ പൊലീസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്.

* ആശുപത്രി അധികൃതരുടെ വിശദീകരണം

ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ അനാസ്ഥയോ നിലവിലുള്ള മാനദണ്ഡങ്ങളിൽ നിന്നും വ്യതിചലനമോ ഉണ്ടായിട്ടില്ല . എല്ലാ തീരുമാനങ്ങളും ഇടപെടലുകളും ഒബ്സ്റ്റട്രിക്സ്,നവജാത ശിശു പരിപാലനവും നിലവിലുള്ള അംഗീകൃത ക്ലിനിക്കൽ മാർഗനിർദ്ദേശങ്ങളും മികച്ച ചികിത്സാരീതികളും അനുസരിച്ചാണ് സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ഓക്സിജൻ നില കുറവായതിനാൽ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും സഹകരണത്തോടെ വെന്റിലേറ്റർ ആംബുലൻസിൽ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് 16 ന് റഫർ ചെയ്തു.

kochi