നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

author-image
Greeshma Rakesh
New Update
newlywed death

newlywed bride found dead at husbands house in alappuzha

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

 

kerala news Alappuzha News newly wedded woman