പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി പിടിയിൽ

ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ്രതി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി ആ​ളി​ല്ലാ​ത്ത സ്ഥ​ല​ത്ത് എ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി.

author-image
Vineeth Sudhakar
New Update
1edbb2b7-b62d-4dce-88f4-b3636fea9b93

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. 
മേ​പ്പാ​ടി മാ​ന്‍​കു​ന്ന് ഇ​ന്ദി​രാ നി​വാ​സി​ൽ കെ.​വി. പ്ല​മി​ന്‍(32)​ആ​ണ് പി​ടി​യി​ലാ​യ​ത്.  ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം നടക്കുന്നത്.ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ്രതി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി ആ​ളി​ല്ലാ​ത്ത സ്ഥ​ല​ത്ത് എ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി.തുടർന്ന് ഇയാൾ പെൺകുട്ടിയെ തിരിച്ചു വീട്ടിൽ വിടുക ആയിരുന്നു.പ്രതി വീണ്ടും ഇത്തരത്തിൽ കുട്ടിയെ വീണ്ടും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടി രക്ഷിതാക്കളോട് വിവരം പറയുക ആയിരുന്നു,രക്ഷിതാക്കൾ ഉടനെ തന്നെ മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു