ടൂറിസ്റ്റ് ബോട്ട് കേന്ദ്രീകരിച്ചു പരിശോധന

​വ​ധി​ക്കാ​ല​ത്തെ ടൂ​റി​സ്റ്റു​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം ബോ​ട്ടു​ക​ളി​ൽ തു​റ​മു​ഖ വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ടത്തിയത്

author-image
Vineeth Sudhakar
New Update
IMG_1003

മര​ട്: അ​വ​ധി​ക്കാ​ല​ത്തെ ടൂ​റി​സ്റ്റു​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം ബോ​ട്ടു​ക​ളി​ൽ തു​റ​മു​ഖ വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.പ​രി​ശോ​ധ​ന​യി​ൽ കാ​യ​ലി​ൽ സ​ഞ്ചാ​രി​ക​ളു​മാ​യി യാ​ത്ര ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച നി​ര​വ​ധി ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. 14 ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ലൈ​സ​ൻ​സ്, ഇ​ൻ​ഷ്വ​റ​ൻ​സ്, ലൈ​ഫ് ജാ​ക്ക​റ്റ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​തെസ​ർ​വീ​സ് ന​ട​ത്തി​യ ബോ​ട്ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ബോ​ട്ടു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും 1,90,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

മ​ര​ട് ന​ഗ​ര​സ​ഭ ക​രാ​റു​കാ​രെ നി​യോ​ഗി​ച്ച് നേ​രി​ട്ട് ന​ട​ത്തി വ​രു​ന്ന നെ​ട്ടൂ​ർ -തേ​വ​ര ഫെ​റി സ​ർ​വീ​സ് പ​രി​ശോ​ധ​ന​യി​ലും സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥിക​ളു​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ച് ലൈ​ഫ് ജാ​ക്ക​റ്റു​ക​ളാ​ണ്.

കൂ​ടാ​തെ ബോ​ട്ടി​ന് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോ​യ​ക​ൾ ദ്ര​വി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​താ​ണെ​ന്നും ക​ണ്ടെ​ത്തി. ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​ന്നു​ക​ൾ മൂ​ന്ന് വ​ർ​ഷം മു​മ്പ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നെ​ട്ടൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ട്ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ്ലൂ​മ​റൈ​ൻ എ​ന്ന ബോ​ട്ടി​നെ​തി​രെ തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി തു​റ​മു​ഖ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 26ന് ​പ​ന​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ ബി​ബി​ൻ ദാ​സ് കേ​സെ​ടു​ത്തി​രു​ന്ന​താ​ണ്.​കൊ​ടു​ങ്ങ​ല്ലൂ​ർ മാ​രി ടൈം ​പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ബോ​ട്ടു​ക​ളും ഫെ​റി സ​ർ​വീ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.