/kalakaumudi/media/media_files/2026/01/15/3339a3e6-7875-4fd4-b0ca-505ae6a80727-2026-01-15-13-20-09.jpeg)
ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജീ​ബ് ദാ​സി​നെ​യാ​ണ് (33) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വു​മാ​യി കു​യ്യാ​ലി റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.
എ​ക്സൈ​സ്ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ പി. ​ജ​ലീ​ഷ്, കെ. ​ബി​നീ​ഷ് എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ല​ഹ​രി വി​ൽ​പ​ന​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ ചെ​റു​പൊ​തി​ക​ളാ​ക്കി ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ത​ല​ശേ​രി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വ്യാ​പ​ക​മാ​യി വി​ല്പ​ന ചെ​യ്യു​ന്ന ഇ​യാ​ളെ ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് വി​ദ​ഗ്ധ​മാ​യി പി​ടി​കൂ​ടി​യ​ത്.
ല​ഹ​രി​ക്ക​ട​ത്ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ര​ള ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ്, കേ​ര​ള എ​ക്സൈ​സ് സൈ​ബ​ർ വിം​ഗ് എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചു. ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ഴി വ്യാ​പ​ക​മാ​യി എ​ത്തി​ച്ച് ഉ​പ​യോ​ഗ​വും ,ക​ച്ച​വ​ട​വും വ്യാ​പ​ക​മാ​യ​തി​നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് എ​ക്സൈ​സ് ന​ട​ത്തുന്ന​ത്.ത​ല​ശേ​രി റേ​ഞ്ചി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) കെ.​സി. ഷി​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) എം.​കെ. സു​മേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ് ) ഡ്രൈ​വ​ർ എം.​സു​രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ. ​ശി​ല്പ, ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​ജ​ലീ​ഷ് ,കെ.​ബി​നീ​ഷ് , എം.​കെ. പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​അ​ഖി​ൽ, എ​ക്സൈ​സ് സൈ​ബ​ർ സെ​ല്ലി​ലെ ടി. ​സ​ന​ലേ​ഷ്, സു​ഹീ​ഷ് എ​ന്നി​വ​ർ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
