/kalakaumudi/media/media_files/2025/11/11/police-jeep-2025-11-11-12-06-44.jpg)
പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സ് പ്ര​തി​ക്കു ജാ​മ്യം നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് സി​ഐ​യു​ടെ ന​ട​പ​ടി അ​ന്വേ​ഷി​ക്കു​വാ​ൻ ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് . പ​ത്ത​നം​തി​ട്ട സൈ​ബ​ർ സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ സു​നി​ൽ​കൃ​ഷ​ണ​യ്ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഡി​ജി​പി ഉ​ത്ത​ര​വി​ട്ട​ത്.
ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സിം​ഗ് ഇ​തു സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി​യ്ക്കു ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശം. ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് ഡി​ജി​പി നി​ർ​ദ്ദേ​ശ​വും ന​ല്കി​യി​ട്ടു​ണ്ട്.പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ​ങ്ക​ര​ൻ​കു​ട്ടി​യ്ക്ക് ജാ​മ്യം നി​ല്ക്കു​വാ​ൻ പ​ത്ത​നം​തി​ട്ട സൈ​ബ​ർ സെ​ല്ലി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​കെ.​സു​നി​ൽ കൃ​ഷ്ണ ശ്ര​മി​ച്ച​ത് അ​ച്ച​ട​ക്ക ലം​ഘ​ന​വും കൃ​ത്യ​വി​ലോ​പ​വു​മാ​ണെ​ന്ന് കു​ള​ത്തൂ​ർ ജ​യ്സിം​ഗ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പ്ര​തി​യ്ക്കു​വേ​ണ്ടി ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ൻ​മാ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇയാൾക്ക് എതിരെ നിരവധി പരാതികൾ ഇതിനു മുൻപും ഉണ്ടായിരുന്നു.പ്രതികൾകക്ക് അനാവശ്യമായി ജാമ്യം നിൽക്കുക.പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിക്കുക ,കൈകൂലി വാങ്ങുക .നിർബന്ധിച്ചു പെറ്റി അടയ്പ്പിക്കുക തുടങ്ങി നിരവധി കുറ്റങ്ങൾ ഇയാളുടെ മേലിൽ നാട്ടുകാർ ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
