/kalakaumudi/media/media_files/2026/01/15/img_1537-2026-01-15-13-33-14.jpeg)
പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു പി​ന്നാ​ലെ ​വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം ഇ​ന്നു ര​ക്ഷി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. പ​ല്ല​ശ​ന സ്വ​ദേ​ശി വി​നോ​ദി​ന്‍റെ മ​ക​ൾ വി​നോ​ദി​നി​ക്കാ​ണു (9) കൈ ​ന​ഷ്ട​മാ​യ​ത്.
ഇ​ന്ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലാ​ണു മൊ​ഴി​യെ​ടു​ക്കു​ക. ഇ​ന്നു ഹാ​ജ​രാ​ക​ണ​മെ​ന്ന​റി​യി​ച്ചു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കു​ട്ടി​യു​ടെ പി​താ​വി​ന് ക​ത്ത​യ​ച്ചി​രു​ന്നു.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നു ​വീ​ട്ടു​മു​റ്റ​ത്തു സ​ഹോ​ദ​ര​നൊ​പ്പം ഓ​ടി​ക്ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണു വി​നോ​ദി​നി​യു​ടെ കൈ​ക്കു വീ​ണു പ​രി​ക്കേ​റ്റ​ത്. എ​ല്ലി​നു പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പി​ന്നീ​ടു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു കൈ ​മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്നു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​പ്പി​ഴ​വാ​ണു കു​ട്ടി​യു​ടെ കൈ ​ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മെ​ന്നു കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു.ഇതിന്റെ ഭാഗമായാണ് ഇപ്പോൾ രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുന്നതിനായി വിളിച്ചത്.കുട്ടിക്ക് വെപ്പ് കൈ നൽകുന്നതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്ത് നൽകാം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രക്ഷിതാക്കളെ കണ്ട് നേരിൽ പറഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
