കഞ്ചാവ് ഉണക്കാൻ ഇട്ട് ബീച്ചിൽ ഉറങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു

കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫി ആണ് അറസ്റ്റിലായത്

author-image
Vineeth Sudhakar
New Update
IMG_1627

കോഴിക്കോട് ∙ കടപ്പുറത്ത് കഞ്ചാവ് ഉണക്കാൻ വച്ചു പായ വിരിച്ചുറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നാട്ടുകാരും പൊലീസും ചുറ്റും കൂടിയിട്ടും യുവാവ് ഉറങ്ങുകയായിരുന്നു. ഒടുവിൽ പൊലീസ് വിളിച്ചുണർത്തിയാണു കഞ്ചാവു സഹിതം കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 8 മണിയോടെ വെള്ളയിൽ ബീച്ചിലാണു സംഭവം. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫി (40) ആണ് പിടിയിലായത് .കോടതിയിൽ ഹാജരാക്കിയേ പ്രതിയെ റിമാന്റ് ചെയ്തു.
കർണ്ണാടക വൈരകുപ്പയിൽ നിന്ന് കഞ്ചാവ് എത്തിച്ച് നാട്ടിൽ വില്പന നടത്തുന്ന പ്രതി ഇന്നലെ പുലർച്ചെ ആണ് കഞ്ചാവ് ആയി വെള്ളയിൽ ബീച്ചിൽ എത്തിയത്.മദ്യപിച്ചിരുന്ന പ്രതി ബൈക്ക് റോഡിൽ വെച്ച് .ബീച്ചിൽ കഞ്ചാവ് ഉണക്കാൻ ഇട്ട് പായ വിരിച്ചു ഉറങ്ങുക ആയിരുന്നു.രാവിലെ ബീച്ചിലെത്തിയ സമീപവാസികളായ നാട്ടുകാർ ഇയാളെ കാണുകയും ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറീക്കുകയുമായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇയാളുടെ പക്കൽ നിന്നും 370 ഗ്രാം കഞ്ചാവും ,ബൈക്കും പിടിച്ചെടുത്തു.തുടർന്ന് വൈദ്യ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു