/kalakaumudi/media/media_files/2026/01/19/img_1673-2026-01-19-19-53-03.jpeg)
കോഴിക്കോട് :പള്ളിയിൽ നമസ്‌കരിക്കാൻ കയറിയ ആളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച 2 പേർ പിടിയിൽ. മലപ്പുറം യൂണിവേഴ്‌സിറ്റിയിലുള്ള വീട്ടിൽ നിന്ന് ഒന്നാം പ്രതി മുഹമ്മദ് ഷഫീക്ക് (27), ചേവായൂർ എടകണ്ടി വീട്ടിൽ നിന്ന് രണ്ടാം പ്രതി അശ്വിൻ (28) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്.
കോവൂർ സലഫി പള്ളിയിൽ ബുധനാഴ്ചയാണു മോഷണം നടത്തിയത്. നിസ്കാരം കഴിഞ്ഞു മടങ്ങി എത്തിയവർ തങ്ങളുടെ സാധനങ്ങൾ പരിശോധിച്ചപ്പോൾ കണ്ടില്ല .ഉടൻ തന്നെ ചുറ്റുപാടും അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറീക്കുക ആയിരുന്നു.തുടർന്ന് സിസിടിവിയും മറ്റും പരിശോധിച്ച് പോലീസ് പ്രതികളിലേക്ക് എത്തുക ആയിരുന്നു.ഇവർ നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇൻസ്‌പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ, കിരൺ, എഎസ്‌ഐ അസീം, എസ്‌സിപിഒ സജീഷ്, ഹോം ഗാർഡ് ധനേഷ് എന്നിവരാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
