കടം നൽകിയ പണം തിരികെ ചോദിച്ച യുവാവിനെ കുത്തി പരുക്കേൽപിച്ച പ്രതി പിടിയിൽ

author-image
Vineeth Sudhakar
New Update
IMG_1674

എലത്തൂർ ∙ കടം നൽകിയ പണം തിരികെ ചോദിച്ച യുവാവിനെ കുത്തി പരുക്കേൽപിച്ച പ്രതി പിടിയിൽ. എലത്തൂർ ചെട്ടികുളം സ്വദേശി മുഹമ്മദ് മുഷ്താഖി (28) നെയാണ് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പുതിയനിരത്ത് സ്വദേശി കാട്ടിൽ വീട്ടിൽ രാജേഷ് (40) കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പൂളാടിക്കുന്ന് പെരുന്തിരുത്തിയിലെ മുഷ്താഖിന്റെ വാടക വീട്ടിൽ കടം കൊടുത്ത പണം തിരികെ വാങ്ങാൻ രാജേഷ് എത്തിയത്. പ്രതി പണം നൽകാത്തതിനെ തുടർന്നു പ്രതിയുടെ പിതാവിനോട് പണം ചോദിക്കുമെന്ന് രാജേഷ് പറഞ്ഞു. പ്രകോപിതനായ പ്രതി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രാജേഷിനെ കത്തി കൊണ്ടു വയറിന് കുത്തുകയായിരുന്നു. തുടർന്ന് രാജേഷ് തന്നെയാണ് സ്കൂട്ടറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സ തേടിയത്.തുടർന്ന് പോലീസ് കേസ് എടുത്തു എന്ന് അറിഞ്ഞ പ്രതി ഒളിവിൽ പോകുക ആയിരുന്നു.