/kalakaumudi/media/media_files/2026/01/19/img_1675-2026-01-19-21-33-43.jpeg)
കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ന്‍​സ് സ്​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യ യാ​ഷി​ക​യ്ക്കാ​ണ് കാ​ലി​ല്‍ ക​ടി​യേ​റ്റ​ത്. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ സ്​കൂ​ളി​ലേ​യ്ക്ക് പോ​ക​വേ​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
അ​രീ​ക്കാ​ട് വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്​കൂ​ളി​ലേ​യ്ക്ക് പോ​കാ​നാ​യി ബ​സ് സ്​റ്റോ​പ്പി​ലേ​ക്ക് ന​ട​ക്ക​വേ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പി​ന്നാ​ലെ​യെ​ത്തി​യ നാ​യ കാ​ലി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പെൺകുട്ടി പേ​ടി​ച്ച് നി​ല​വി​ളി​ച്ച​തോ​ടെ നാ​യ തിരികെ ഓടി.
കാ​ലി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തി​ന് സ​മീ​പ​പ്ര​ദേ​ശ​ത്ത് തെ​രു​വ്​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
