കുണ്ടായിത്തോട് എരുന്തുംതോട്–തോണിച്ചിറ റോഡരികിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നു

author-image
Vineeth Sudhakar
New Update
IMG_1719

ചെറുവണ്ണൂർ∙ കുണ്ടായിത്തോട് എരുന്തുംതോട്–തോണിച്ചിറ റോഡരികിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നു. കണ്ടങ്ങായി പടന്ന പരിസരം മുതൽ റോഡിന്റെ പലയിടങ്ങളിലും മാലിന്യം പരന്നു. ഇതിനാൽ പ്രദേശത്താകെ ദുർഗന്ധമാണ്. മാലിന്യം ചീഞ്ഞഴുകി ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായി. നടന്നു പോകുന്നവർക്കാണ് ഏറെ പ്രയാസം. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് രാത്രിയിലാണ് പാതയോരത്ത് മാലിന്യം കൊണ്ടിടുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള റോഡിൽ തള്ളിയിട്ടുണ്ട്.തെരുവുനായ്ക്കൾ കടിച്ചു വലിച്ച് റോഡിൽ പരത്തി. ചണ്ടി കൂടിക്കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമായി. റോഡിൽ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ രംഗത്തു വന്നെങ്കിലും സാമൂഹികവിരുദ്ധരുടെ നടപടികൾ മാറ്റമില്ലാതെ തുടരുകയാണ്.