ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ച് ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപന ഉടമ

വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം (21.75 പവൻ) (തൂക്കം വരുന്നതാണ് കിരീടം

author-image
Vineeth Sudhakar
New Update
69dc1011-ec02-4708-a3f2-364eb5990219

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ച് ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപന ഉടമ. തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിന്‍റെ ഭാര്യ സിനി അജയകുമാറാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നടതുറന്ന നേരത്തായിരുന്നു സമർപ്പണം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. ചടങ്ങിൽ അജയകുമാറിന്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി എസ് ഒ മോഹൻകുമാർ എന്നിവരും പങ്കെടുത്തു.വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം (21.75 പവൻ) (തൂക്കം വരുന്നതാണ് കിരീടം. സമർപ്പണത്തിന് രശീതി നൽകിയിട്ടുണ്ട്. വഴിപാട് സമർപ്പണം നടത്തിയ സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.കഴിഞ്ഞ ദിവസം ഒരു വിലകൂടിയ ബൈക്കും ഗുരുവായൂരപ്പന് കാണിക്കയായി ഒരു ഭക്തൻ നൽകിയിരുന്നു.മുൻപ് മാഹീന്ദ്ര താർ ജീപ്പ് ലഭിച്ചത് വലിയ വാർത്ത ആയിരുന്നു.