/kalakaumudi/media/media_files/2026/01/24/img_1819-2026-01-24-20-58-44.jpeg)
തിരുവനന്തപുരം: ക്രിസ്മസ് ന്യൂയർ ബംബർ അടിച്ചത് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. 20 കോടി രൂപയടിച്ച ഭാഗ്യശാലിയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് കേരളം. കേരളം കാത്തിരുന്ന ക്രിസ്മസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പിന്‍റെ ആകാംക്ഷകൾക്കൊടുവിൽ 20 കോടി രൂപ അടിച്ചത് XC138455 എന്ന നമ്പറിന്. കോട്ടയം കാഞ്ഞിരപ്പള്ളിയിയിലെ ന്യൂ ലക്കി സെന്ററിലാണ് സമ്മനാർഹമായ ടിക്കറ്റ് വിറ്റത്. ലോട്ടറി ഏജന്റ് ആയ എ സുദ്ദീഖ് നേരിട്ട് കടയിൽ വിറ്റ ടിക്കറ്റാണിത്. പതിവ് പോലെ ആദ്യ മണിക്കൂറിൽ ഭാഗ്യശാലി കാണാമറയത്താണ്. സമ്മാനാർഹൻ കാഞ്ഞിരപ്പള്ളി പ്രദേശത്തുതന്നെ ഉള്ളതാകാനാണ് സാധ്യത. വർഷങ്ങൾക്കുശേഷം കോട്ടയത്ത് ബമ്പർ അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജൻസിയും നാട്ടുകാരും. മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്.
വിപുലമായ സമ്മാനങ്ങൾ ആണ് ഇത്തവണ ഒരുക്കിയത്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം. 20 പേർക്ക് 10 ലക്ഷം വീതം മൂന്നാം സമ്മാനം. മൂന്നുലക്ഷം രണ്ട് ലക്ഷം 5000 2000 ആയിരം രൂപ വീതം മറ്റ് സമ്മാനങ്ങളും. 5408880 ടിക്കറ്റ് കളുടെ റെക്കോർഡ് വില്പനയാണ് ഇത്തവണ നടന്നത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിൽ. തൊട്ടുപിന്നിൽ തൃശ്ശൂരും തിരുവനന്തപുരവുമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
