സ്റ്റീൽ ടെക് എക്സ്പോ 2026 കൊച്ചിയിൽ ആരംഭിച്ചു

author-image
Vineeth Sudhakar
New Update
IMG_1834

കൊച്ചി: കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ കൊച്ചി മറൈൻ ഡ്രൈവിലെ ഹെലിപാഡ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഹൈബി ഈഡൻ എം.പി. എക്സ്പോ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സ്റ്റീൽ വ്യാപാര മേഖലയിലെ 85-ലധികം സ്റ്റാളുകൾ എക്സ്പോയിൽ സജ്ജീകരിച്ചിട്ടുണ്ട്. ലോകോത്തര ബ്രാൻഡുകൾക്കൊപ്പം പ്രാദേശിക നിർമ്മാതാക്കളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഊർജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു.

ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ., ജനറൽ സെക്രട്ടറി സി.കെ.സി.ബി., ട്രഷറർ സെയ്ദ് മസൂദ്, ജിതേഷ് ആർ. ഷേണായ്, പി.എം. നാദിർഷ, പി. നിസാർ, റാം ശർമ്മ, റോയ് പോൾ, പി. പ്രജീഷ് എന്നിവർ സംസാരിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. എക്സ്പോ 26-ന് സമാപിക്കും.