നെയ്യാറിന്റെ തീരത്ത് മൂടിയ മാലിന്യം നീക്കാന്‍ നിര്‍ദേശം

ആശുപത്രി മാലിന്യവും അറവു മാലിന്യവും ഉള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം നെയ്യാറിന്റെ കൊല്ലവംവിള കടവിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തള്ളിയത് വാര്‍ത്തയായിരുന്നു.

author-image
Biju
New Update
sfd

Rep. Img

നെയ്യാറ്റിന്‍കര: ഇരുമ്പില്‍ കൊല്ലവംവിള കടവിനു സമീപം നെയ്യാറിന്റെ തീരത്ത് കുഴിച്ചു മൂടിയ മാലിന്യം നീക്കാന്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കര്‍ശന നിര്‍ദേശം. നഗരസഭ അടിയന്തര ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ (ക്ലീന്‍ സിറ്റി മാനേജര്‍) അവധിയില്‍ പ്രവേശിച്ചതോടെ മാലിന്യം നീക്കാനായില്ല. 

ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ അവധി ആസൂത്രിതമെന്ന ആരോപണവുമായി കൊല്ലവംവിള ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിരുന്നു. ആശുപത്രി മാലിന്യവും അറവു മാലിന്യവും ഉള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം നെയ്യാറിന്റെ കൊല്ലവംവിള കടവിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തള്ളിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, മാലിന്യം നീക്കാന്‍ നിര്‍ദേശിച്ചത്. ടെണ്ടറും വിളിച്ചിട്ടുണ്ട്

എന്നാല്‍ മണ്ണുമാന്തിക്ക് മണിക്കൂറിനുള്ള വാടക നിരക്ക് സംബന്ധിച്ച വിവരം മാത്രമേ ടെന്‍ഡറിലുള്ളെന്നാണ് കൊല്ലവംവിള ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. മാലിന്യം ഏതു ലോറികളില്‍ കയറ്റുമെന്നോ എവിടെ സംസ്‌കരിക്കുമെന്നോ ഒന്നും പറയുന്നില്ല. മേലുദ്യോഗസ്ഥന്റെ നിര്‍ദേശം പാലിച്ചുവെന്ന് വരുത്തിതീര്‍ക്കുക മാത്രമായിരുന്നു ഈ ടെന്‍ഡറിന്റെ ലക്ഷ്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.