നെയ്യാറ്റിന്‍കര ടിബി ജംക്ഷനിലെ ട്രാഫിക് പരിഷ്‌കരണം: പ്രതിഷേധിച്ച് കൗണ്‍സിലര്‍

ബാലരാമപുരം ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ നഗരസഭ മന്ദിരത്തിന്റെ മുന്നിലൂടെ ആശുപത്രി ജംക്ഷന്‍ കടന്നു വേണം ആലുംമൂട്ടില്‍ എത്താന്‍. തിരക്ക് ഒഴിവാക്കാന്‍ വേണ്ടി പൊലീസ് നടപ്പാക്കിയ സംവിധാനമാണ് ഇതെങ്കിലും വാഹനങ്ങള്‍ കൂടുതല്‍ എത്തുമ്പോള്‍ പലപ്പോഴും ഇതു പാളിപ്പോകാറുണ്ട്.

author-image
Biju
New Update
DRG

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടിബി ജംക്ഷനിലെ ട്രാഫിക് പരിഷ്‌കരണം അശാസ്ത്രീയമെന്ന് കാട്ടി കൗണ്‍സിലര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. ബിജെപി കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് ആണ് പ്രതിഷേധവുമായി രംഗത്തു വന്നത്. പിന്നീട് പൊലീസെത്തി കൗണ്‍സിലറെ അനുനയിപ്പിച്ചു വിട്ടു. ടിബി ജംക്ഷന്‍ മുതല്‍ ആലുംമൂട് വരെ വണ്‍വേ ആണ്. 

ബാലരാമപുരം ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ നഗരസഭ മന്ദിരത്തിന്റെ മുന്നിലൂടെ ആശുപത്രി ജംക്ഷന്‍ കടന്നു വേണം ആലുംമൂട്ടില്‍ എത്താന്‍. തിരക്ക് ഒഴിവാക്കാന്‍ വേണ്ടി പൊലീസ് നടപ്പാക്കിയ സംവിധാനമാണ് ഇതെങ്കിലും വാഹനങ്ങള്‍ കൂടുതല്‍ എത്തുമ്പോള്‍ പലപ്പോഴും ഇതു പാളിപ്പോകാറുണ്ട്. തമിഴ്‌നാട് സ്വദേശികളായ 2 പേര്‍ അതുവഴി കടന്നു പോയപ്പോള്‍ ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന ഹോം ഗാര്‍ഡ് അവരോട് മോശമായി പെരുമാറിയിയെന്നതാണ് കൗണ്‍സിലറെ ചൊടിപ്പിച്ചത്.

 

neyyatinkara