![adithyan murder case](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/gnN3cfuZFid3Qq8ESDvX.jpg)
neyyattinkara adithyan murder case four arrested
തിരുവനന്തപുരം: നെയ്യാറ്റിൻകര ആദിത്യന്റെ കൊലപാതകത്തിൽ നാലുപേർ അറസ്റ്റിൽ. വെൺപകൽ പട്ട്യക്കാല ജെഎസ് ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം മനോജ്(19), ചൊവ്വര അഭിജിത്ത്(18), കാഞ്ഞിരംകുളം രജിത്ത്(23) എന്നിവരാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്.കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ജിബിൻ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുമ്പാണ് ജയിൽ മോചിതനായത്.ആദിത്യൻറെ മുൻ പരിചയക്കാരാണ് പിടിയിലായ പ്രതികൾ.
പട്ട്യക്കാലക്കുസമീപം പപ്പടക്കടയിൽ ജോലി നോക്കിയിരുന്ന ആദിത്യന് മുഖ്യപ്രതിയായ ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ആദിത്യൻ ജിബിനിൽ നിന്ന് വാങ്ങിയ ബൈക്കിൻറെ ഫിനാൻസിനെ ചൊല്ലിയുള്ള സാമ്പത്തികതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം കളക്ഷൻ എടുക്കുന്നതിനായി നെല്ലിമൂട് എത്തിയപ്പോൾ ജിബിനുമായുണ്ടായ വാക്കുതർക്കം നാട്ടുകാർ ഇടപെട്ട് താൽക്കാലികമായി പരിഹരിക്കുകയായിരുന്നു.അതിനു ശേഷമാണ് കൊലപാതകം. പ്രതികളുമായി പൊലീസ് കൊടങ്ങാവിളയിലെത്തി തെളിവെടുത്തു.