/kalakaumudi/media/media_files/2025/10/19/neyyar-2025-10-19-14-42-45.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവിനും നെയ്യാറ്റിന്‍കര കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ, ഇയാളെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ കുറിപ്പില്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സബ്സിഡിയറി ലോണ്‍ ശരിയാക്കി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണം എന്ന് ജോസ് ഫ്രാങ്ക്‌ളിന്‍ ആവശ്യപ്പെട്ടു.
ലോണുമായി ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ പോയപ്പോള്‍ ജോസ് ഫ്രാങ്ക്‌ളിന്‍ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു. ആവശ്യപ്പെട്ട ബില്ലുകള്‍ കൊടുക്കാന്‍ പോയപ്പോള്‍ വിളിക്കുമ്പോഴൊക്കെ ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും വെച്ച് കാണണമെന്നും ആവശ്യപ്പെട്ടു. എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു.
അവന്റെ സ്വകാര്യ ഭാഗത്തൊക്കെ എന്റെ കൈ പിടിച്ചുവച്ചു. ലോണിന്റെ കാര്യമായതിനാല്‍ തിരിച്ചൊന്നും പറയാനായില്ല,'' എന്ന് വീട്ടമ്മ കുറിച്ചു. ''ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല. ഞാന്‍ പോകുന്നു,'' എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് ഡിസിസി നേതാവായ ജോസ് ഫ്രാങ്ക്‌ളിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ, കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ണായകമാകും. ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.