പ്രതിഷേധ സംഗമവുമായി എൻ.ജി.ഒ അസോസിയേഷൻ

ജീവനക്കാരുടെ ഡി.എ, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം, ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എൻ ജി ഒ അസോസിയേഷൻ

author-image
Shyam
New Update
WhatsApp Image 2026-01-28 at 4.44.26 PM

കൊച്ചി : ജീവനക്കാരുടെ ഡി.എ, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം, ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. കളക്ടറേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് എം എ എബി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സോളിൻ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജെ പ്രശാന്ത്, ജില്ലാ വനിതാ ഫോറം കൺവീനർ കാവ്യ എസ് മേനോൻ, ബ്രാഞ്ച് സെക്രട്ടറി ബെക്കി ജോർജ്, ഭാരവാഹികളായ സച്ചിൻ കെ കുമാർ, പയസ് ജോസ്, രാജേഷ്, ശശികല, അനീഷ് ഫ്രാൻസിസ്, മനോജ് തുടങ്ങിയവർ സംസാരിച്ചു

ngo association ernakulam