/kalakaumudi/media/media_files/2024/10/16/ixsprkiBHqUQ4lPmCa9o.jpg)
:എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയുള്ള കുറ്റപത്ര സമർപ്പണ പ്രതിഷേധ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു.
തൃക്കാക്കര : ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിരന്തരം നിഷേധിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ സിവിൽ സർവീസിനെ തന്നെ തകർക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ജീവനക്കാർ നടത്തുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ജി. ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 8 വർഷത്തോളമായി ജീവനക്കാർക്ക് നിഷേധിക്കുന്ന ആനുകൂല്യങ്ങളുടെ പട്ടിക ഓരോന്നോരോന്നായി അക്കമിട്ട് നിരത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി വി ജോമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം എ എബി, ജില്ലാ ട്രഷറർ ബേസിൽ ജോസഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ ജി രാജീവ്, അരുൺ കെ നായർ, ജിജോ പോൾ, എം വി അജിത് കുമാർ , ബേസിൽ വർഗീസ്, എ വൈ എൽദോ, ജെ പ്രശാന്ത്, നോബിൻ ബേബി, എച്ച് വിനീത്, ലിജോ ജോണി, അബിൻസ് കരീം, ജോമി ജോർജ്ജ്, കാവ്യ എസ് മേനോൻ, ബെക്കി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.