സർക്കാർ വാർഷികത്തിൽ കരിദിനം ആചരിച്ച് എൻ.ജി.ഒ സംഘ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുകയും ഇല്ലാതാക്കുകയും ചെയ്ത ഇടത് മുന്നണി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ കരിദിനം ആചരിച്ച് കേരള എൻ.ജി.ഒ സംഘ്

author-image
Shyam
New Update
ngo sangh

തൃക്കാക്കര : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുകയും ഇല്ലാതാക്കുകയും ചെയ്ത ഇടത് മുന്നണി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ കരിദിനം ആചരിച്ച് കേരള എൻ.ജി.ഒ സംഘ് പ്രധിഷേധം നടത്തി.കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും എൻ.ജി.ഒ സംഘ് വനിതാ സമിതി സംസ്ഥാന ജോയിൻ്റ് കൺവീനർ എൻ.വി ശ്രീകല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി പ്രസീദ്  അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.എസ് ശ്രീജേഷ്,ജില്ലാ സെക്രട്ടറി പി.എസ് സുമേഷ് , ട്രഷറർ എ.ബി  നിശാന്ത് കുമാർ,കെ.ആർ ഷിബി എന്നിവർ പ്രസംഗിച്ചു.

NGO Sangh ernakulam kakkanad