മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്; 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പുലര്‍ച്ചെ മൂന്നു മണിയോടെ എന്‍ഐഎ സംഘം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. റിഷാദ്,ഖാലിദ്,സൈയ്തലവി,ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം

author-image
Biju
New Update
nia

മലപ്പുറം:മലപ്പുറം മഞ്ചേരിയില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ എന്‍ഐഎ സംഘം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്.

റിഷാദ്,ഖാലിദ്,സൈയ്തലവി,ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനായ ഷംനാദിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടക്കുകയാണ്. കസ്റ്റഡിയിലെടുത്തത് എന്തിന് വേണ്ടിയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

NIA