/kalakaumudi/media/media_files/uifeeWoVj6aPUFP9aJGX.png)
# കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്
കാക്കനാട്: മാവോയിസ്റ്റ് നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. മുരളി കണ്ണമ്പിള്ളിയുടെ മകന്റെ തേവയ്ക്കലിലെ വീട്ടിലാണു പുലർച്ചെ മുതൽ പരിശോധന നടക്കുന്നത്. ഹൈദരാബാദിലെ മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണു വിവരം.
പുലർച്ചെ ആറു മണിക്കാണ് റെയ്ഡ് നടക്കുന്നത്. വീടിന്റെ കതകു പൊളിച്ചാണ് എൻ.ഐ.എ സംഘം അകത്തു കയറിയത്. ഹൃദ്രോഗിയായ മുരളി വീട്ടിൽ ഒറ്റയ്ക്കാണു താമസം. എട്ടുപേരാണ് റെയ്ഡ് നടത്തുന്ന സംഘത്തിലുള്ളത്.നേരത്തെ മഹാരാഷ്ട്ര എ.ടി.എസ് കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനുശേഷം തേവയ്ക്കലിലെ മകന്റെ വീട്ടിലാണ് അദ്ദേഹം കഴിയുന്നത്.