കൊച്ചി: ഇറാനിലേക്ക് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ അയച്ച് അവയവക്കച്ചവടം നടത്തിയെന്ന കേസിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. എൻ.ഐ.എ പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. 2019 ജനുവരി ഒന്നു മുതൽ 2024 വരെ നടത്തിയ അവയവക്കടത്തുമായി ബന്ധപ്പെട്ട കേസിലാണിത്. കേസിന്റെ ഗൗരവവും അന്തർ ദേശീയ ബന്ധവും കണക്കിലെടുത്താണ് ഏറ്റെടുത്തതെന്ന് എൻ.ഐ.എ വ്യക്തമാക്കി. നാസർ സാബിത്ത് ആണ് ഒന്നാം പ്രതി.