/kalakaumudi/media/media_files/2025/09/27/elcc-2025-09-27-22-33-22.jpg)
തൃക്കാക്കര : കാക്കനാട് സഖി വൺസ്റ്റോപ്പ് സെൻ്ററിൽ നിന്നും രക്ഷപ്പെട്ട നൈജീരിയൻ യുവതികൾ ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. നൈജീരിയ സ്വദേശികളായ കസാൻഡ്ര ഡ്രാമേഷ് (27) യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കാക്കനാട് കുന്നും പുറത്തെ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സഖിയിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞത്.
ഇരുവരും വാഹനത്തിൽ കയറിപോയതായാണ് പൊലീസിന് ലഭിച്ച വിവരം. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ പ്രദേശങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടർന്ന് തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ബാംഗ്ലൂരിലേക്ക് കടന്നതായി സൂചന ലഭിച്ചത്.
പ്രതികൾ രക്ഷപ്പെട്ട വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് തൃക്കാക്കര പോലീസ് അന്വേഷണം നടക്കുന്നുണ്ട്. മാർച്ച് 20 ന് വ്യജ രേഖ ചമച്ച് വിസ കാലവഴി കഴിഞ് അനധികൃതമായി ഇന്ത്യയിൽ താമസിച്ച പ്രതികളെ പോണേക്കരയിലെ ഹോട്ടലിൽ നിന്നുമാണ് ചേരാനല്ലൂർ പോലീസ് പിടികൂടി കേസ് എടുത്തിരുന്നു. തുടർന്ന് തുടർന്ന് കോടതിയുടെ നിർദേശത്തെ തുടർന്ന് സഖി തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ച് വരുകയായിരുന്നു.ഇവരുടെ ശിക്ഷ കാലവഴി കഴിഞ് അവരുടെ രാജ്യത്തേക്ക് ഡീപോർട് ചെയ്യാനുള്ള നടപടി പൂർത്തീകരിക്കുന്നതിനിടെയാണ് ഇരുവരും കടന്നുകളഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
