കൂട്ടം മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നിജിലക്ക്

കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ 13 - മത് വാർഷികത്തോടനുബന്ധിച്ച് നടന്ന മഹാസംഗമത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് കറുകുറ്റി സ്വദേശിയും സെന്റ് ജോസഫ് ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നിജില സുനിൽ

author-image
Shyam
New Update
WhatsApp Image 2025-11-07 at 4.45.00 PM

കൊച്ചി : കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ 13 - മത് വാർഷികത്തോടനുബന്ധിച്ച് നടന്ന മഹാസംഗമത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് കറുകുറ്റി സ്വദേശിയും സെന്റ് ജോസഫ് ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നിജില സുനിൽ (പൊന്നൂസ്) അർഹയായി. നാടൻ പാട്ട് കലാകാരിയും പൂലാനി കാവിലമ്മ കലാസമിതിയിലെ ഓണംകളി കലാകാരിയുമാണ്. . സുനിൽ, മിനി എന്നിവരാണ് മാതാപിതാക്കൾ. കോഴിക്കോട് നടന്ന സംഗമത്തിൽ കൂട്ടം ചീഫ് സുരേഷ്‌കുമാർ (വാവാസ് ) പുരസ്‌കാരം സമ്മാനിച്ചു

kochi