മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി മുൻ എഡിറ്ററുമായ എം.വി. നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ല കമ്മിറ്റിയിൽ. നികേഷിനെ പ്രത്യേക ക്ഷണിതാവായാണ് ജില്ല കമ്മിറ്റിയിൽ സിപിഎം ഉൾപ്പെടുത്തിയത്.
തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ജില്ല സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നികേഷുമുണ്ടായിരുന്നു.
ഇതിനുശേഷം വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് മടങ്ങിയ നികേഷ് കുമാർ, അടുത്തിടെയാണ് മാധ്യമപ്രവർത്തനം വീണ്ടും ഉപേക്ഷിച്ചത്. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ അറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
