/kalakaumudi/media/media_files/2025/12/07/bus-2025-12-07-17-15-48.jpg)
പമ്പ: ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കല്‍ - പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീര്‍ത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.
ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തീര്‍ത്ഥാടകരെ മറ്റു വാഹനങ്ങളില്‍ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടര്‍ന്ന് നിലയ്ക്കല്‍ - പമ്പ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ ഗ്യാരേജിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ഇടപെടല്‍ ശക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
