പി വി അൻവറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂർ ആയിഷ

ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ അഭിപ്രായഭിന്നതകളെ തുടർന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് ശേഷം പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.  ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറും.

author-image
Anagha Rajeev
New Update
pv anwar nilambur aysha

നിലമ്പൂർ: ഇടത് സ്വതന്ത്ര എംഎൽഎ പി വി അൻവറും സിപിഐഎമ്മും പ്രത്യക്ഷ പോര് തുടരുന്ന സാഹചര്യത്തിൽ അൻവറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂർ ആയിഷ. പി വി അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. പ്രശസ്ത നാടക-ചലച്ചിത്ര കലാകാരിയായ നിലമ്പൂർ ആയിഷ സിപിഐഎം സഹയാത്രികയാണ്. എംഎൽഎ വേട്ടയാടപ്പെടുന്നതിൽ സങ്കടം ഉണ്ടെന്നും നേരിട്ട് കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണെന്നും ആയിഷ വ്യക്തമാക്കി. മാപ്പിള പാട്ട് ഗായകൻ ബാപ്പു വെള്ളിപറമ്പും ആയിഷക്കൊപ്പം ഉണ്ടായിരുന്നു.

ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ അഭിപ്രായഭിന്നതകളെ തുടർന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് ശേഷം പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.  ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അൻവർ  പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂർണ്ണ മതേതര സ്വഭാവവുമുള്ള പാർട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അൻവർ വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടി അല്ലാതെ സാമൂഹ്യ സംഘനകൾ കൊണ്ട് കാര്യമില്ല. ഒരു ഹിന്ദു പാർട്ടി വിട്ടാൽ അവനെ സംഘി ആക്കും, ഒരു മുസ്ലിം പാർട്ടി വിട്ടാൽ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അൻവർ പറഞ്ഞു. ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആണേലും കാര്യം പറയും. അടുത്തതായി വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കും. വനം വകുപ്പിന് കീഴിൽ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. പലതും തുറന്ന് പറയും. തന്നെ പുറത്താക്കിയത് തന്റെ വിഷയം പറഞ്ഞിട്ടില്ല, ജനങ്ങളുടെ വിഷയം പറഞ്ഞിട്ടാണെന്നും പി വി അൻവർ ആരോപിച്ചു.

PV Anwar