നിലമ്പൂര്‍ : മലപ്പുറം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന് , വോട്ടെണ്ണല്‍ മെയ് 23 ന് നടക്കും.നാല് സംസ്ഥാനളുടെ അഞ്ച് മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പി വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുളള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കുക.ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ്,യുഡിഎഫ് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.തൃക്കാക്കരയിലും പുതുപ്പളളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു.സിറ്റിങ് എംഎല്‍എ പി വി അന്‍വര്‍ എല്‍ഡിഎഫുമായി പിരിഞ്ഞ് യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുമ്പോള്‍ , സീറ്റ് നിലനിര്‍ത്താനുളള മത്സരത്തിലാവും ഇരുമുന്നണികളും.അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് നിര്‍ണ്ണായകമാകുന്ന സീറ്റാണ് നിലമ്പൂരിലേത് .ഗുജറാത്ത്,പഞ്ചാബ്,പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.ഉപതിരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തതിനാല്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തേണ്ടതായിട്ടുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും
ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ്,യുഡിഎഫ് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.തൃക്കാക്കരയിലും പുതുപ്പളളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു.
New Update