/kalakaumudi/media/media_files/2025/06/25/swagd-2025-06-25-14-08-20.jpg)
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാന്‍ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സ്വരാജിന്റെ കനത്ത തോല്‍വി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോല്‍വി പഠിക്കാനുള്ള നീക്കം.
സ്വരാജ് അത്ര പോരെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമര്‍ശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടര്‍മാരിലില്ലായിരുന്നു. സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു.
അതേസമയം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം പാര്‍ട്ടി നേതൃത്വം വിശദമായി വിലയിരുത്തും.