/kalakaumudi/media/media_files/2025/06/19/nilambur-byelection-poliing-2025-06-19-09-30-07.jpg)
nilambur byelection
നിലമ്പൂര്‍: കനത്ത മഴയെ അവഗണിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. രാവിലെ ഏഴു മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ആദ്യ രണ്ടു മണിക്കൂറില്‍ 8 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ 22-ാം ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി.