/kalakaumudi/media/media_files/2025/06/23/election-result-2025-06-23-13-05-10.png)
മലപ്പുറം : നിലമ്പൂര്‍ നിയമസഭാ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം.യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്തിന് 69,932 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 59,140 വോട്ടും,അന്‍വറിന് 17,873 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 7593 വോട്ടും ലഭിച്ചു.2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്.എല്‍ഡിഎഫിന് മണ്ഡലത്തില്‍ വീണ്ടും അടിതെറ്റി. സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായിരുന്ന പി.വി.അന്‍വറിന് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളില്‍ യുഡിഎഫിന് ലീഡ് ലഭിച്ചു.നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലില്‍ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്‌തെങ്കിലും അവസാനം യുഡിഎഫ് തിരിച്ചുപിടിച്ചു.എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നു.പഞ്ചായത്ത് ഭരിക്കുന്നതും എല്‍ഡിഎഫാണ്. വഴിക്കടവില്‍ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകള്‍ യുഡിഎഫിന് ലഭിക്കാത്തത്.ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ച വോട്ടു ലഭിച്ചിട്ടില്ലെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എത്തിയിരുന്നു.യുഡിഎഫ് വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വിലയിരുത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.പി വി അന്‍വര്‍ രാജിവച്ചപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.