/kalakaumudi/media/media_files/2025/06/19/by-election-2025-06-19-09-59-44.png)
നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംങാണ് രേഖപ്പടുത്തിയിരിക്കുന്നത്.രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.മണ്ഡലത്തില്‍ നേരിയ തോതില്‍ മഴ നില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും വോട്ടര്‍മാരെ ബാധിച്ചിട്ടില്ല.എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറായി.പോളിങ് ശതമാനം 13 ആയി എത്തി നില്‍ക്കുകയാണ്.
-
Jun 19, 2025 17:20 IST
യുഡിഎഫ് ജയിക്കണമെന്ന് വിവി പ്രകാശിന്റെ കുടുംബം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റും 2021ല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ കുടുംബം.
-
Jun 19, 2025 15:16 IST
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ചുങ്കത്തറ സ്‌കൂളില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
നിലമ്പൂര്‍ : വോട്ടര്‍മാരെ സ്വാദീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തിലാണ് സംഘര്‍ഷം ഉണ്ടായത്.മണ്ഡലത്തിന് പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവെര സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.തിരുനാവായ സ്വദേശികളായ മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. -
Jun 19, 2025 14:44 IST
തിരഞ്ഞെടുപ്പാവേശത്തില്‍ നിലമ്പൂര്‍
കടുത്ത മഴയിലും കനത്ത പോളിങ് . തിരഞ്ഞെടുപ്പ് 7 മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 47 % കടന്നു.ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്.നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു സമയം പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും നിലവിലില്ല.
-
Jun 19, 2025 10:31 IST
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പത്ത് മണിവരെ പോളിങ് 15.30 ശതമാനം പിന്നിട്ടു.