നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി അറിയിച്ച് അന്‍വര്‍

യുഡിഎഫ് ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും പരിഗണിക്കും , പിന്തുണയ്ക്കുമെന്നുമായിരുന്നു ആദ്യ വാദം.എന്നാല്‍ ഇന്ന് വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതില്‍ അതൃപ്തി അറിയിക്കുകയായിരുന്നു.

author-image
Sneha SB
Updated On
New Update
P V ANWAR

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പ്രഖ്യാപിച്ച് പി വി അന്‍വര്‍.ആര്യാടന്‍ ഷൗക്കത്തിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.യുഡിഎഫ് ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും പരിഗണിക്കും , പിന്തുണയ്ക്കുമെന്നുമായിരുന്നു ആദ്യ വാദം.എന്നാല്‍ ഇന്ന് വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതില്‍ അതൃപ്തി അറിയിക്കുകയായിരുന്നു.ക്രൈസ്തവ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ഥിയാണ് വേണ്ടിയിരുന്നതെന്നും അന്‍വര്‍ പറഞ്ഞു.ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്തിയാല്‍ മുസ്ലീം സംഘടനകളുടെ പിന്തുണ പോലും ലഭിക്കല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.യുഎഡിഎഫിലേക്കെത്തുക എന്നതാണ് അന്‍വറിന്റെ ലക്ഷ്യം.ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക മത്സരിക്കും എന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.അതേ സമയം അന്‍വറിന്റെ ക്രൈസ്ഥവ സ്ഥാനാര്‍ഥി പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

by election nilambur PV Anwar