നിമിഷയ്‌ക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ

author-image
Anagha Rajeev
New Update
dd
Listen to this article
0.75x1x1.5x
00:00/ 00:00

നടി നിമിഷാ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ആര്യാ രാജേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രതേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നുവെന്നും ആര്യ പറഞ്ഞു.

നാല് വർഷം മുൻപ് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് നിമിഷ ഇപ്പോൾ ആക്രമിക്കപ്പെടുന്നത്. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്. ഇത് ഒരുതരം മാനസിക വൈകൃതമാണ്. 

Mayor Arya Rajendran nimisha sajayan