നിമിഷപ്രിയയുടെ മോചനം; ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇടപെട്ടു

വിദേശകാര്യ മന്ത്രാലയവുമായി ഗവര്‍ണര്‍ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്.

author-image
Sneha SB
New Update
NIMISHA PRIYA GOVERNOR

തിരുവനന്തപുരം :വധശിക്ഷയ്ക്ക് വിധിച്ച്  യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിദേശകാര്യ മന്ത്രാലയവുമായി ഗവര്‍ണര്‍ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വ്യവസായിയായ എം എ യൂസഫലിയുമായും ഗവര്‍ണര്‍ സംസാരിച്ചു. ദയാദനത്തിനായി  പണം  നല്‍കാമെന്ന് എം എ യൂസഫലി ഗവര്‍ണറെ അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനഘട്ട ചര്‍ച്ചകള്‍ ഇന്നും തുടരുകയാണ്. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസം അതുകൊണ്ടുതന്നെ ഇന്നത്തെ ചര്‍ച്ചകള്‍ അതീവ നിര്‍ണായകമാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമന്‍ സമയം ഇന്ന് 10 മണിക്ക് വീണ്ടും ചര്‍ച്ച നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ വ്യക്തി ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും . നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാനാണ് ശ്രമം. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴിയാണ് ചര്‍ച്ച നടക്കുന്നത്. 

2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

governor nimishapriya case