നിമിഷപ്രിയയുടെ മോചനം ; മാപ്പുനല്‍കരുതെന്ന് കമന്റിട്ട് മലയാളികള്‍

വധശിക്ഷ ഒഴിവാക്കാന്‍വേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെയും യെമെനിലെ പണ്ഡിതന്‍ ഹബീബ് ഉമര്‍ബിന്‍ ഹാഫിളിനെയും അധിേക്ഷപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

author-image
Sneha SB
New Update
NIMISHA JULY 17

ഡല്‍ഹി : നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങള്‍ തുടരുകയാണ്.ഇന്നലെ നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് സമൂഹമാധ്യമ പോസ്റ്റുമായി തലാലിന്റെ കുടുംബം എത്തിയിരുന്നു.ഇതിനടിയില്‍ നിമിഷ പ്രിയക്ക് മാപ്പ് നല്‍കരുത് എന്ന തരത്തില്‍ കമന്റിടുകയാണ് മലയാളികള്‍.നിമിഷപ്രിയക്ക് മാപ്പുനല്‍കരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം നിന്റെ സഹോദരന്റെ രക്തം വിറ്റ് നീ പണം സമ്പാദിക്കുവോ എന്ന് ചോദിക്കുന്നുവര്‍വരെയുണ്ട്.വധശിക്ഷ ഒഴിവാക്കാന്‍വേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെയും യെമെനിലെ പണ്ഡിതന്‍ ഹബീബ് ഉമര്‍ബിന്‍ ഹാഫിളിനെയും അധിേക്ഷപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി ചിലര്‍ തലാലിന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുന്നുമുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.ഇത്തരം കാര്യങ്ങള്‍ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സമാവുമെന്നാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നവരുടെ ആശങ്ക.

 

fb nimishapriya case