/kalakaumudi/media/media_files/2025/09/22/amoe-2025-09-22-11-53-32.jpg)
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം, പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശി റഹീം താമസിച്ച കോഴിക്കോട് പന്നിയങ്കരയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.
സമീപത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി. റഹീമിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.
ഇയാൾ താമസിച്ച കോഴിക്കോട്ടെ വാടക വീട്ടിലെ ജല സാംപിളുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
