മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് തിങ്കളാഴ്ചയായിരുന്നു അപകടം. മൂന്നാര്‍ ടി കാസില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നാണ് പ്രഭാ ദയാല്‍ വീണത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഒമ്പതുകാരന്‍ മരിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്കു വീഴുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.