തിരുവനന്തപുരത്ത് ഒന്‍പത് വയസ്സുകാരി മരിച്ച നിലയില്‍

ഇന്ന് രാവിലെ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു,അതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നിഗമനം

author-image
Sneha SB
New Update
9 YRS OLD DEATH

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒന്‍പത് വയസ്സുകാരിയെ വീടിനുളളില്‍ മരിച്ച നിലയില്‍.നേമം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ശാന്തിവിള സ്വദേശിയായ ശ്യാമിന്റെയും ലേഖയുടെയും മകള്‍ അഹല്യയാണ് മരിച്ചത്.ഇന്ന് രാവിലെ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു,അതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നിഗമനം.അഹല്യ നേമം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അമ്മ ലേഖയ്ക്ക് സുഖമില്ലാത്തതിനാല്‍ ഇന്ന് രാവിലെ അച്ഛന്‍ ശ്യാമുമൊത്ത് ആശുപത്രിയില്‍ പോയിരുന്നു.ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അഹല്യ അടിതെറ്റി വീണിരുന്നു ഇതിനെചൊല്ലി അമ്മ കുട്ടിയെ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു.അച്ഛന്റെ സഹോദരിയുടെ അടുത്താക്കിയാണ് ഇരുപേരും ആശുപത്രിയിലേക്ക് പോയത്.അവര്‍ക്ക് കുട്ടിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്ത് കുട്ടിയെ വിളിച്ചിട്ടും കതക് തുറന്നില്ല തുടര്‍ന്ന് ഇവര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.വിവരമറിഞ്ഞെത്തിയ നേമം പൊലീസ് സംഭവത്തില്‍ കേസെടുത്തത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
.

suicide death