ഒന്നരലക്ഷം രൂപയ്ക്ക് ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്.തിരൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിലായത്.

author-image
Shibu koottumvaathukkal
New Update
image_search_1750180556038

മലപ്പുറം: ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ വിൽപ്പന നടത്തി. ഒന്നര ലക്ഷം രൂപയ്ക്കാണ് വിറ്റത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. 

കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തിരൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിലായത്.

കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ വളർത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു.

 

new born baby keralapolice