നിർണായക ജിഎസ്ടി യോഗം ഇന്ന്; ആധാറിന്റെ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചേക്കാം

ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തിൽ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷന് ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത.

author-image
Greeshma Rakesh
Updated On
New Update
GST MEETING.

nirmala sitharaman gst council meeting today

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: അൻപത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമൻറെ അധ്യക്ഷതയിൽ ചേരും.ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള നിർണായക ജിഎസ്ടി യോഗമാണ് ചേരുന്നത്.ചില സുപ്രധാന തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തിൽ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷന് ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത.

ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകൾക്കായുള്ള യോഗവും ചേരും.മൂന്നാം മോദി സർക്കാരിൻറെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്.  നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗം 2023 ഒക്ടോബർ ഏഴിന് നടന്നിരുന്നു. അതിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുത്തിരുന്നു.nirmala sitharaman GST registration GST meeting Aadhaar biometric