ഏഴ് സീറ്റർ മൾട്ടിപർപ്പസ് വാഹനവുമായി നിസാൻ

വാഹനനിർമ്മാതാക്കളായ നിസാൻ, ഏഴ്‌സീറ്റർ മൾട്ടിപർപ്പസ് വാഹനം ഗ്രാവൈറ്റ് പുറത്തിറക്കി. 5.65 ലക്ഷം രൂപയാണ് പ്രാരംഭവില. ഇന്ധനക്ഷമത എ.എം.ടിയിൽ ലിറ്ററിന് 19.6 കിലോമീറ്ററും മാന്വൽ വാഹനത്തിൽ ലിറ്ററിന് 19.3 കിലോമീറ്ററുമാണ്.

author-image
Devina
New Update
neesn

കൊച്ചി: വാഹനനിർമ്മാതാക്കളായ നിസാൻ, ഏഴ്‌സീറ്റർ മൾട്ടിപർപ്പസ് വാഹനം ഗ്രാവൈറ്റ് പുറത്തിറക്കി. 5.65 ലക്ഷം രൂപയാണ് പ്രാരംഭവില.

ആറ് എയർബാഗുകൾ  ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ 30 ലധികം സുരക്ഷാ ഫീച്ചറുകളുണ്ട്.

1.0 ലീറ്റർ 3 സിലിൻഡർ പെട്രോൾ എൻജിനാണ് ഗ്രാവൈറ്റിലുള്ളത്. 72 എച്ച്.പി.കരുത്തും പരമാവധി 96 എൻ.എം.ടോർക്കും പുറത്തെടുക്കുന്ന എൻജിൻ 5 സ്പീഡ് മാന്വൽ, 5 സ്പീഡ് എ.എം.ടി ട്രാൻസ്മിഷനോട് കൂടിയാണ് എത്തുന്നത്.

 ഇന്ധനക്ഷമത എ.എം.ടിയിൽ ലിറ്ററിന് 19.6 കിലോമീറ്ററും മാന്വൽ വാഹനത്തിൽ ലിറ്ററിന് 19.3 കിലോമീറ്ററുമാണ്.