/kalakaumudi/media/media_files/2025/01/28/0jy8Jn048UkZnd81w2CW.jpeg)
എൻ ഐ ടി യിലെ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരം കുമാരി പാർവതിക്ക്, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വര്ഗീസ് സമ്മാനിക്കുന്നു.
തൃക്കാക്കര: കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ സംഘടന ആയ നിറ്റ്കാ  (എൻ.ഐ.ടി.സി.എ.എ ) കൊച്ചിൻ ചാപ്റ്റർ ജനറൽ ബോഡിയും കുടുംബ സംഗമവും നടത്തി. കാക്കനാട് റെക്കാ ക്ലബ്ബിൽ വെച്ച് നടന്ന  ചടങ്ങിൽ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗിസ് മുഖ്യാതിഥിയായിരുന്നു. ആർ.ഇ.സി പൂർവ വിദ്യാർത്ഥിയും സ്റ്റാർട്ട് അപ്പ് സംരംഭകനും ആയ എൻ.ആർ നിർമൽ വിശിഷ്ടാതിഥി ആയിരുന്നു.ചടങ്ങിൽ എൻ.ഐ.ടി യിലെ 2025  വർഷത്തിലെ മികച്ച വിദ്യാർത്ഥി ആയി തിരഞ്ഞെടുക്കപ്പെട്ട ബയോ ടെക്നോളജി വിദ്യാർത്ഥിനി ജെ. പാർവതിക്ക് പി.എം ജുസ്സേ സ്മാരക അവാർഡും,സ്വർണ മെഡലും പ്രശസ്തി പത്രവും കൈമാറി.വേൾഡ് നിറ്റ്കാ  പ്രസിഡണ്ട് തങ്കച്ചൻ തോമസ്,സന്തോഷ് മേലെകളത്തിൽ, എന്നിവർ സംസാരിച്ചു.
വിവിധ എഞ്ചിനീയറിംഗ് കോളേജ്കളിലെ തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു വിദ്യാർത്ഥികൾക്ക് നിറ്റ്കാ കൊച്ചിൻ ചാപ്റ്റർ നൽകുന്ന സ്കോളര്ഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു. നാലു വർഷത്തേക്ക് ഉള്ള സ്കോളർഷിപ് പദ്ധതിയിൽ മുൻവർഷങ്ങളിലെ ഉൾപ്പെടെ ഇപ്പോൾ 57  വിദ്യാർത്ഥികൾ ഗുണഭോക്താക്കൾ ആണ്.  
# പുതിയ ഭാരവാഹികളായി
  ജോജി തോമസ് (പ്രസിഡന്റ്), സന്തോഷ് മേലെകളത്തിൽ  (സെക്രട്ടറി), സെബാസ്റ്റ്യൻ ജോൺ  (ട്രഷറർ ), നൗഫൽ ജി കെ (വൈസ് പ്രസിഡന്റ്), ഫാത്തിം രഷ്ന (ജോ സെക്രട്ടറി )  
 
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/03/05/2025-03-05t152720296z-hacker-logo-design-a-mysterious-and-dangerous-hacker-illustration-vector.jpg )