ചെന്താമരക്ക് ജാമ്യമില്ല |

2019ല്‍ സജിതയെന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടത്തിയത്.സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് കൊലപ്പെടുത്തിയത്.

author-image
Prana
New Update
YER

പാലക്കാട്  നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. 2019ല്‍ സജിതയെന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടത്തിയത്. സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് കൊലപ്പെടുത്തിയത്. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

bail