ലോഡ് ഷെഡിങ് വേണ്ട; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ

വ്യാഴാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.

author-image
Greeshma Rakesh
New Update
load shedding

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ.ലോഡ് ഷെഡിങ്ങില്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി.വ്യാഴാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി ബോർഡ് യോഗം ചേരുന്നുണ്ട്. യോഗത്തിനുശേഷം പുതിയ നിർദേശങ്ങൾ സർക്കാറിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെയും കാണുന്നുണ്ട്.

 

kerala government kerala news KSEB minister k krishnankutty